ചവറ: ചവറ കെഎംഎംഎല്‍എംഎസ് യൂണിറ്റ് ഡിസി ഡബ്ല്യു തൊഴിലാളികളുടെ ബോണസ്, അഡ്വാന്‍സ്, എക്സ് ഗ്രെഷ്യാ വിഷയങ്ങള്‍ പരിഹരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 33 ശതമാനം വര്‍ധനവാണ് ഡിസിഡബ്ലിയു തൊഴിലാളികള്‍ക്ക് ലഭ്യമാകുന്നത്.
മാനേജ്മെന്റ് പ്രഖ്യാപിച്ച 10680 രൂപയില്‍നിന്നും 12000 രൂപയായി എക്സ് ഗ്രെഷ്യാ വര്‍ധനവാണ് ഉണ്ടായത്.
തൊഴിലാളികള്‍ ആവശ്യപ്പെടുന്ന പ്രകാരം 12000 രൂപ ഓണം അഡ്വാന്‍സായും 6500 രൂപയുടെ ഗിഫ്റ്റ് കൂപ്പണ്‍ നല്‍കാനും യോഗത്തില്‍ തീരുമാനമായി. വിവിധ ട്രേഡ് യൂണിയന് പ്രതിനിധികളായ സന്തോഷ് തുപ്പാശേരി, അഡ്വ.ഇ. യൂസുഫ്കുഞ്ഞു, എസ്.സന്തോഷ്, സുരേന്ദ്രന് പിള്ള, കമ്പനി മാനേജ്മെന്റ് ഉദ്യോഗസ്ഥ പ്രതിനിധികളായ പി. കെ. മണിക്കുട്ടന്, കാര്ത്തികേയന്, എ.എം. സിയാദ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.